തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എല്ലാവരുടെയും വർത്തമാനം യു.ഡി.എഫിന് അനുകൂലമാണെന്നും യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന് അനുകൂലമായ തരംഗം തന്നെയുണ്ടെന്നും അതുകൊണ്ടാണ് 100 സീറ്റ് എന്നൊക്കെ പറയുന്നതെന്നും മലപ്പുറത്ത് ലീഗ് നേതാക്കൾക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇടതുപക്ഷ നേതാക്കൻമാരുടെ വർത്തമാനം കേട്ടാൽ അവരുടെ ആത്മവിശ്വാസക്കുറവ് മനസ്സിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞത് അവിടെ നിൽക്കുന്നുണ്ട്. ഞങ്ങൾ അതൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Election results in favor of UDF; Kunhalikutty says he did not demand Deputy Chief Minister’s post













