സ്പേസ് എക്‌സിലേക്ക് എക്‌സ് എഐയെ ലയിപ്പിച്ച് ഇലോൺ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിലേക്ക്, എക്‌സ് എഐയെ ലയിപ്പിച്ചതായി മസ്ക് ഔദ്യോഗികമായി അറിയിച്ചു. മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള ആദ്യ പടിയാണ് ലയനമെന്ന് മസ്ക് അഭിപ്രായപ്പെട്ടു.

ലോകത്ത് എറ്റവും കൂടുതൽ വിക്ഷേപണ ദൗത്യങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് സ്പേസ് എക്‌സ്. എറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ സ്വന്തമായുള്ള, പുനരുപയോഗ റോക്കറ്റുകളും ഉപഗ്രഹ ഇന്റർനെറ്റും സർവ്വസാധാരണമാക്കിയ സ്പേസ് എക്‌സ്, എക്സ് എഐയെ ലയിപ്പിച്ചിരിക്കുകയാണ്.ഭൂമിയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമ്പോഴുള്ള പല പരിമിതികളെയും ബഹിരാകാശത്ത് സ്ഥാപിക്കുന്നതിലൂടെ മറികടക്കാമെന്നാണ് അവകാശവാദം. സ്പേസ് എക്‌സിനെ ഓഹരിവിപണിയിലേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലയനമെന്നത് ശ്രദ്ധേയമാണ്

2023 ൽ രൂപീകരിച്ച എക്‌സ് എഐയുടേതാണ് ഗ്രോക്ക് എന്ന ചാറ്റ് ബോട്ട്. 2022ൽ മസ്ക് ഏറ്റെടുക്കുകയും പിന്നീട് എക്‌സ് എന്ന് പേര് മാറ്റുകയും ചെയ്ത സമൂഹമാധ്യമം ട്വിറ്ററിനെ 2025ൽ എക്‌സ് എഐയിൽ ലയിപ്പിച്ചിരുന്നു. ഫലത്തിൽ പഴയ ട്വിറ്ററിപ്പോൾ സ്പേസ് എക്‌സിന്റെ ഉപകമ്പനിയാണ്. സ്പേസ് എക്‌സുപയോഗിച്ച് എക്‌സ് എഐയ്ക്ക് വേണ്ടി ബഹിരാകാശത്ത് വമ്പൻ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഭൂമിയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമ്പോഴുള്ള പല പരിമിതികളെയും ബഹിരാകാശത്ത് സ്ഥാപിക്കുന്നതിലൂടെ മറികടക്കാമെന്നാണ് അവകാശവാദം. സ്പേസ് എക്‌സിനെ ഓഹരിവിപണിയിലേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലയനമെന്നത് ശ്രദ്ധേയമാണ്

Elon Musk merges XAI with SpaceX

More Stories from this section

family-dental
witywide