എക്സിൽ‌ വമ്പൻ എഴുത്ത് മത്സരവുമായി ഇലോൺ മസ്ക് ; മികച്ച എഴുത്തിന് 9 കോടി

ഇലോൺ മസ്ക് വമ്പൻ എഴുത്ത് മത്സരം എക്സിൽ‌ നടത്തുന്നു. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 16-ന് ആരംഭിക്കുന്ന ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ഉള്ളടക്കം ഒറിജിനൽ ആയിരിക്കണമെന്നും കുറഞ്ഞത് 1,000 വാക്കുകൾ ദൈർഘ്യമുള്ളതായിരിക്കണമെന്നും എക്സ് പറയുന്നു.

ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം. വെരിഫൈഡ് ഹോം ടൈംലൈൻ ഇംപ്രഷനുകളുടെ അടിസ്ഥാനത്തിലാണ് ഉള്ളടക്കം വിലയിരുത്തുക.

എക്സ് നയങ്ങൾ ലംഘിക്കുന്നതോ, വെറുപ്പുളവാക്കുന്നതോ, വഞ്ചനാപരമോ, കൃത്രിമമോ ​​ആയ ഉള്ളടക്കം ടോപ്പ് ആർട്ടിക്കിൾ മത്സരത്തിന് യോഗ്യമല്ലെന്നും കമ്പനി പറയുന്നു. എക്‌സ് അടുത്തിടെ എല്ലാ പ്രീമിയം ഉപയോക്താക്കൾക്കുമായി ആർട്ടിക്കിൾസ് ഫീച്ചർ ആരംഭിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ നേരിട്ട് ദൈർഘ്യമേറിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും എക്സിയിലൂടെ വരുമാനം നേടാനുമുള്ള അവസരം നൽകുന്നു.

Elon Musk with a huge writing competition at Excel; 9 crores for best writing

More Stories from this section

family-dental
witywide