എൽസമ്മ പുത്തൻപുരയിൽ ഷിക്കാഗോയിൽ അന്തരിച്ചു; സംസ്കാരം മാർച്ച് 2 ന്

ഷിക്കാഗോ: കല്ലറ പെരുംതുരുത്ത് പുത്തൻപുരയിൽ പരേതരായ ലൂക്കായുടെയും ഏലിക്കുട്ടിയുടെയും മകളായ എൽസമ്മ ലൂക്കാ പുത്തൻപുരയിൽ ഷിക്കാഗോയിൽ അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരം മാർച്ച് രണ്ട് തിങ്കളാഴ്ച നടത്തപ്പെടും. ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ രാവിലെ 8 മണി മുതൽ 10:30 വരെയാകും പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽസൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

സഹോദരങ്ങൾ: മേരി & പരേതനായ ഫിലിപ്പ് കൈമൂലയിൽ ( ഷിക്കാഗോ), പരേതനായ ജോസഫ് പുത്തൻപുരയിൽ & ലീലാമ്മ ( കണത്തുകാട് ) ഷിക്കാഗോ, ചിന്നമ്മ & ഫിലിപ്പ് ഞാറവേലിൽ ( ഷിക്കാഗോ ), ഷിക്കാഗോ കെ. സി. എസ് മുൻ പ്രസിഡൻ്റ് സിറിയക് പുത്തൻപുരയിൽ & സോഫി ( പെരികലത്തിൽ ) ഷിക്കാഗോ, ഫിലിപ്പ് പുത്തൻപുരയിൽ & ഡോളി (കണ്ണാലയിൽ) ഷിക്കാഗോ, ജെയിംസ് പുത്തൻപുരയിൽ & അജിമോൾ ( പള്ളിക്കുന്നേൽ ) ഷിക്കാഗോ.

Elsamma Luka Puthanpurayil passes away in Chicago, funeral to be held on March 2

More Stories from this section

family-dental
witywide