ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായ സെർജിയോ ഗോർ തന്റെ ആദ്യ മുംബൈ സന്ദർശനത്തിന്റെ അനുഭവം പങ്കുവെച്ചു. അറബിക്കടൽ പശ്ചാത്തലമായി ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്നുള്ള ഒരു ചിത്രം സാമൂഹ്യ മാധ്യമമായ X-ൽ പങ്കിട്ടാണ് അദ്ദേഹം പങ്കുവെച്ചത്. തിരക്കേറിയ തെരുവുകളും ഗേറ്റ്‌വേ ഓഫ് ഇന്ത്യ പോലുള്ള പ്രശസ്ത സ്മാരകങ്ങളും തിളങ്ങുന്ന അറബിക്കടലും ചേർന്ന മുംബൈയുടെ മാസ്മരിക സൗന്ദര്യം കണ്ടെത്തൂ. അതിന്റെ മാജിക് അനുഭവിക്കാൻ എല്ലാവരും ഒരിക്കലങ്കിലും ഇവിടെ എത്തണം എന്നാണ് ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ മുംബൈയെ അദ്ദേഹം മനോഹരമായി വിശേഷിപ്പിച്ചിരിക്കുന്നത്.
അതിനു മുൻപ്, മുംബൈയിലെ യുഎസ് കോൺസുലേറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു. നഗരത്തിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയുടെ ഭാഗമായിരുന്നു ഇത്. ഇതുസംബന്ധിച്ചും X-ൽ അദ്ദേഹം കുറിച്ചു. “മുംബൈയിലെ എന്റെ ആദ്യ സന്ദർശനം നമ്മുടെ കോൺസുലേറ്റ് സന്ദർശിച്ച് ആരംഭിക്കാൻ കഴിഞ്ഞതിൽ ആവേശം. ഇന്ത്യ–അമേരിക്ക പങ്കാളിത്തം ശക്തിപ്പെടുത്താൻ സമർപ്പിതരായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ടീമിനെ കാണാൻ സന്തോഷമെന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ജനുവരി 14-ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്രെഡൻഷ്യൽസ് സമർപ്പിച്ച ശേഷമാണ് ഗോർ മുംബൈ സന്ദർശിച്ചത്. ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ ഇന്ത്യയിലെ യുഎസ് അംബാസഡറായി എന്റെ ക്രെഡൻഷ്യൽസ് സമർപ്പിച്ചു. എന്നിൽ വിശ്വാസം അർപ്പിച്ച പ്രസിഡന്റ് ട്രംപിന് നന്ദി. സുരക്ഷ, വ്യാപാരം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
രാഷ്ട്രപതി മുർമുവിന് ക്രെഡൻഷ്യൽസ് സമർപ്പിക്കാനും, ഇന്ത്യ–അമേരിക്ക ബന്ധത്തിന് വലിയ സാധ്യതകളുള്ള ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ സേവനം അനുഷ്ഠിക്കാനും കഴിയുന്നത് വലിയ ബഹുമതിയാണ്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കി ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ചടങ്ങ് രാഷ്ട്രപതി ഭവനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ട്രിനിഡാഡ് ആൻഡ് ടോബാഗോ റിപ്പബ്ലിക്കിന്റെ ഹൈ കമ്മീഷണർ ചന്ദ്രദത്ത് സിംഗ്, ഓസ്ട്രിയ റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ. റോബർട്ട് സിഷ്‌ഗ്, അമേരിക്കൻ ഐക്യനാടുകളുടെ അംബാസഡർ സെർജിയോ ഗോർ എന്നിവരിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ക്രെഡൻഷ്യൽസ് സ്വീകരിച്ചു, എന്നാണ് രാഷ്ട്രപതി ഭവന്റെ അറിയിപ്പ്.
ന്യൂഡൽഹിയിൽ ചുമതലയേൽക്കുന്നതിന് മുൻപ്, വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ അസിസ്റ്റന്റായും പ്രസിഡൻഷ്യൽ പെർസണൽ ഡയറക്ടറായും ഗോർ പ്രവർത്തിച്ചിരുന്നു. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി, Americans for Limited Government, ക്യാപിറ്റൽ ഹിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2008-ൽ ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രീയ ശാസ്ത്രത്തിലും അന്താരാഷ്ട്രകാര്യങ്ങളിലും ബിരുദം നേടിയിട്ടുണ്ട്.
Everyone must visit to feel its magic’: US envoy Sergio Gor lauds Mumbai after Gateway of India visit













