ഉമ്മന്‍ കാപ്പില്‍
സഫേണ്‍ (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരു പ്രതിനിധി സംഘം ഡിസംബര്‍ 28 ഞായറാഴ്ച, സെയിന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍), ഡോ. റെബേക്ക പോത്തന്‍(സുവനീര്‍ എഡിറ്റര്‍), മാത്യു ജോഷ്വ (മുന്‍ ട്രഷറര്‍), സജി എം. പോത്തന്‍ (മുന്‍ ഫിനാന്‍സ് മാനേജര്‍/ഭദ്രാസന കൗണ്‍സില്‍ അംഗം), ഈതന്‍ കോട്ടുമത(ഫിനാന്‍സ്), ആരോണ്‍ ജോഷ്വ (എന്റര്‍ടൈന്‍മെന്റ്), ജസ്റ്റിന്‍ ജോണ്‍(സോഷ്യല്‍ മീഡിയ), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷന്‍), ഇവാന്‍ കോട്ടുമത(സുവനീര്‍), ജയാ ജോണ്‍ (എന്റര്‍ടൈന്‍മെന്റ്), ജോഷ്വ വര്‍ഗീസ്(സ്‌പോര്‍ട്‌സ്) എന്നിവര്‍ കോണ്‍ഫറന്‍സ് പ്രതിനിധികളായി പങ്കെടുത്തു.

വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണര്‍വിന് വര്‍ഷങ്ങളായി കോണ്‍ഫറന്‍സ് നല്‍കുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഗുണഭോക്താക്കളാകണമെന്നും അച്ചന്‍ഓര്‍മ്മിപ്പിച്ചു. ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി. കോണ്‍ഫറന്‍സ് തീം, വേദി, പ്രാസംഗികര്‍ എന്നിവയുടെ വിശദാംശങ്ങളെക്കുറിച്ച് മാത്യു ജോഷ്വ സംസാരിച്ചു.
ആഞ്ജലീന ജോഷ്വ രജിസ്‌ട്രേഷന്‍ പ്രക്രിയ വിശദീകരിച്ചു. ഡോ. റെബേക്ക പോത്തന്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് സംസാരിച്ചു. വ്യക്തിഗത, ബിസിനസ് പരസ്യങ്ങളുടെ വിശദാംശങ്ങളും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ എല്ലാ വീടുകളിലും സുവനീര്‍ എത്തിച്ചേരുന്നതും ഓര്‍മ്മിപ്പിച്ചു. ഈതന്‍ കോട്ടുമത സ്‌പോണ്‍സര്‍ഷിപ്പ് വിശദാംശങ്ങള്‍ പങ്കുവച്ചു. ജോഷ്വവര്‍ഗീസ് കോണ്‍ഫറന്‍സിലെ മുന്‍കാല അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും യുവജനങ്ങളും കുട്ടികളും പങ്കെടുത്തു നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഓര്‍മിപ്പിച്ചു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് നേതൃത്വ നിരയില്‍ വന്നുചേരുവാന്‍ സജി പോത്തന്‍ യുവാക്കളോട് ആഹ്വാനം ചെയ്തു. കോണ്‍ഫറൻസില്‍ പങ്കെടുക്കുന്നവര്‍ക്ക് Sight and Sound Theatres (Lancaster, PA) ഒരുക്കുന്ന പുതിയ ഷോ (ജോഷ്വ) കാണാനുള്ള അവസരം ഉണ്ടാകുമെന്ന് ജോണ്‍ താമരവേലില്‍ അറിയിച്ചു. ഇടവകയിലെ രജിസ്ട്രേഷന് ഫാ. ഡോ. രാജു വര്‍ഗീസ് തന്നെ തുടക്കമിട്ടു. ഇതിനെത്തുടര്‍ന്ന് മൂന്നു ഗോള്‍ഡ് ലെവല്‍ സ്‌പോണ്‍സര്‍ഷിപ്പുകളും പതിനഞ്ചു രജിസ്‌ട്രേഷനുകളും പത്തു പരസ്യങ്ങളും ലഭിച്ചു. നിരവധി ഇടവകാംഗങ്ങള്‍ റാഫിള്‍ ടിക്കറ്റ് വാങ്ങിയും പിന്തുണ അറിയിച്ചു.
വികാരിയും ഇടവകാംഗങ്ങളും നല്‍കിയ ആവേശകരമായ പിന്തുണയ്ക്ക്ജോണ്‍ താമരവേലില്‍ നന്ദി അറിയിച്ചു. 2026 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 ബുധനാഴ്ച മുതല്‍ ജൂലൈ 18 ശനിയാഴ്ച വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്റര്‍ വിന്‍ധം റിസോര്‍ട്ടില്‍ നടക്കും. കൃപയുടെ പാത്രങ്ങള്‍ എന്ന കോണ്‍ഫറന്‍സ് തീം 2 തിമോത്തി 2:20-22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകര്‍: ഡോ. തോമസ് മാര്‍ അത്താനാസിയോസ് ( കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ്, (ലോങ്ങ് ഐലന്‍ഡ് സെന്റ് തോമസ് ഇടവകവികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം)
FYC/Registration link: www.fycnead.org
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. അലക്‌സ് ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566
Exciting start to Family and Youth Conference registration at Suffern St Mary’s Parish













