ജിനേഷ് തമ്പി
ബെൽറോസ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബെൽറോസ് സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ബെൽറോസ് സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജോൺ താമരവേലിൽ, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, മാത്യു വർഗീസ്,മാത്യു ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ വികാരി വികാരി ഫാ. ജോർജ് ചെറിയാൻ (ദിലീപ് അച്ചൻ) സെക്രട്ടറി അന്ന സാം, ട്രഷറർ ബിജു പണിക്കർ എന്നിവർ ഇടവകാംഗങ്ങളോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഐറിൻ പോൾ കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മാത്യു വർഗീസ് നൽകി.
രജിസ്ട്രേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്യു ജോൺ നൽകി. റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഈതൻ കൂട്ടുമാത സംസാരിച്ചു. ഇവാൻ കൂട്ടുമാത “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു. കോൺഫറൻസിൽ ഒരുക്കിയിരിക്കുന്ന വിനോദ പരിപാടികളുടെ വിശദാംശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വെബ്‌സൈറ്റ്, കോൺഫറൻസിലേക്ക് പോകാനും വരുവാനുമുള്ള ബസ് സൗകര്യം എന്നിവ ചൂണ്ടി കാട്ടി ജോൺ താമരവേലിൽ സംസാരിച്ചു. സുവനീറിന്റെ ബാക്ക് കവർ സുവനീർ പരസ്യം റോഷൻ തോമസ് സ്പോൺസർ ചെയ്തു. രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ജോർജ് ചെറിയാൻ കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566
Family and Youth Conference kicks off at St. John’s Malankara Orthodox Church, Belrose









