ലഹരി ഉപയോഗിച്ച് വാഹനമോടിച്ചു; പ്രശസ്ത അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സ് അറസ്റ്റിൽ

കാലിഫോർണിയ: പ്രശസ്ത അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സ് കാലിഫോർണിയയിൽ അറസ്റ്റിലായി. ലഹരി ഉപയോഗിച്ച് വണ്ടിയോടിച്ചതിനാണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനുമുൻപും സമാനമായ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ അവർക്ക് പിഴ ചുമത്തപ്പെട്ടിട്ടുണ്ട്.

മാർച്ച് 4, ബുധനാഴ്ച രാത്രി ഏകദേശം 9:30-ഓടെയാണ് കാലിഫോർണിയ ഹൈവേ പട്രോൾ അവരെ കസ്റ്റഡിയിലെടുത്തത്. കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിലുള്ള വെസ്റ്റ്ലേക്ക് വില്ലേജിന് സമീപമാണ് സംഭവം നടന്നത്. അമിതവേഗതയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് തടയുകയായിരുന്നു. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ചു എന്ന സംശയത്തിലാണ് (DUI) അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ ജയിലിൽ എത്തിച്ച അവരെ, രാവിലെ 6 മണിയോടെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ഈ കേസിൽ മെയ് 4-ന് അവർ കോടതിയിൽ ഹാജരാകണം.

സംഭവത്തിന് പിന്നാലെ ബ്രിട്നി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇത് അങ്ങേയറ്റം ഖേദകരമായ ഒരു സംഭവമാണെന്നും, ബ്രിട്നിയുടെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ആദ്യ പടിയായി ഇതിനെ കാണുന്നുവെന്നും അവരുടെ പ്രതിനിധി പ്രസ്താവനയിൽ അറിയിച്ചു.

Famous American singer Britney Spears arrested for drunk driving

More Stories from this section

family-dental
witywide