പ്രശസ്ത ഹോളിവുഡ് നടി കാതറിൻ ഒ’ഹാര അന്തരിച്ചു; ഹൃദയം വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന അപൂർവ്വ അവസ്ഥയ്ക്കുടമ

പ്രശസ്ത ഹോളിവുഡ് നടിയും ഹാസ്യതാരവുമായ കാതറിൻ ഒ’ഹാര അന്തരിച്ചു. 71-ാം വയസ്സിൽ ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതയായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഹോം എലോൺ സിനിമയിലെ  കെവിൻ മക്കാലിസ്റ്ററുടെ അമ്മയായ കേറ്റ് മക്കാലിസ്റ്റർ എന്ന വേഷത്തിലൂടെയാണ് അവർ ലോകപ്രശസ്തയായത്. ഷിറ്റ്സ് ക്രീക് സീരീസിലെ മോയ്റ റോസിനെ പോലുള്ള വേഷങ്ങളിലൂടെയും അവർ ലോകമെമ്പാടും അറിയപ്പെട്ടു. തന്റെ അഭിനയ ജീവിതത്തിൽ രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ അവർ സ്വന്തമാക്കിയിട്ടുണ്ട്.

ഹൃദയം ശരീരത്തിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന ഡെക്സ്ട്രോകാർഡിയാ വിത്ത് സിലറ്റസ് ഇൻവേഴ്സസ് (Dextrocardia with situs inversus )എന്ന അപൂർവ അവസ്ഥ അവർക്കുണ്ടായിരുന്നു. ജനനസമയത്ത് തന്നെ കാണപ്പെടുന്ന ഈ അവസ്ഥയിൽ ഹൃദയം നെഞ്ചിന്റെ ഇടത് വശത്തിന് പകരം വലത് വശത്തായിരിക്കും സ്ഥിതി ചെയ്യുന്നത്. ‘സിലറ്റസ് ഇൻവേഴ്സസ്’ (Situs Inversus) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഹൃദയം മാത്രമല്ല, വയറിലെ മറ്റ് അവയവങ്ങളും (ഉദാഹരണത്തിന് കരൾ, പ്ലീഹ) സാധാരണ സ്ഥാനത്തിന് വിപരീതമായി ഒരു കണ്ണാടിയിലെന്നപോലെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

തന്റെ മകന്റെ സ്കൂൾ ആവശ്യങ്ങൾക്കായി ടിബി (Tuberculosis) ടെസ്റ്റ് എടുക്കാൻ ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടെന്ന് അവർ ആദ്യമായി അറിഞ്ഞത്. സാധാരണഗതിയിൽ ഈ അവസ്ഥയുള്ളവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നും അവർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

Famous Hollywood actress Catherine O’Hara passes away

More Stories from this section

family-dental
witywide