
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ നാലരവസയുകാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. ബുധനാഴ്ചയാണ് അത്യന്തം ദാരുണമായ ഈ സംഭവം നടന്നത്. ഒന്നുമുതൽ 50 വരെയുള്ള അക്കങ്ങൾ എഴുതാൻ കഴിയാത്തതിനെത്തുടർന്നാണ് നാലര വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സോൻഭദ്ര സ്വദേശിയായ കൃഷ്ണ ജയ്‌സ്വാൾ (31) എന്നയാളെ ഫരീദാബാദ് സെക്ടർ 58 പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി കളിക്കുന്നതിനിടയിൽ ഗോവണിയിൽ നിന്ന് വീണതാണെന്ന് പറഞ്ഞ് കൊലപാതകം മറച്ചുവെക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ, വീട്ടിലുണ്ടായിരുന്ന ഏഴ് വയസ്സുകാരനായ മകൻ അമ്മയോടും പൊലീസിനോടും സത്യം വെളിപ്പെടുത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനിടയിൽ 1 മുതൽ 50 വരെയുള്ള അക്കങ്ങൾ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടിക്ക് അത് സാധിക്കാതെ വന്നപ്പോൾ പ്രകോപിതനായ പിതാവ് ചപ്പാത്തി ഉരുട്ടുന്ന വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും കുട്ടിയെ തറയിലടിക്കുകയും ചെയ്തു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതക കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Father kills four-and-a-half-year-old girl for not knowing how to write numbers up to 50,












