ഫാത്തിമ തെഹ്‌ലിയ വെൽഫെയർ പാർട്ടിയുടെ നോമിനി, ഗുരുതര ആരോപണവുമായി എളമരം കരീം; ലീഗിനോട് വെല്ലുവിളി

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തെഹ്‌ലിയ വെൽഫെയർ പാർട്ടിയുടെ നോമിനിയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് സിപിഎം നേതാവ് എളമരം കരീം. പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി പ്രചാരണത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ വിമർശിച്ചതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മുസ്‌ലിം ലീഗ് ഭയപ്പെടുകയാണെന്നും കരീം ആരോപിച്ചു.

നൂർബിന റഷീദിന് ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും, അത് പുറത്തുവന്നാൽ ലീഗിന് വലിയ നാശമുണ്ടാകുമെന്ന ഭയമാണ് നേതൃത്വത്തെ നടപടിയെടുക്കാതെ മുട്ടുമടക്കി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ നൂർബിന റഷീദിനെതിരെ നടപടി സ്വീകരിക്കാൻ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച കരീം, അങ്ങനെ ചെയ്താൽ കേരളം ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും പുറത്തുവരുമെന്നും അവകാശപ്പെട്ടു.

More Stories from this section

family-dental
witywide