പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്നു, ഖത്തറിലെയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ച് അമേരിക്ക

ഇറാനെതിരെ സംയുക്ത സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ, ഖത്തറിലെയും ബഹ്റൈനിലെയും സൈനിക താവളങ്ങളിൽ നിന്ന് അമേരിക്ക തങ്ങളുടെ സേനയെ അതിവേഗം ഒഴിപ്പിക്കുന്നു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും ബഹ്റൈനിലെ നാവിക താവളത്തിൽ നിന്നും നൂറുകണക്കിന് സൈനികരെയാണ് മാറ്റുന്നത്. ഇറാൻ ആക്രമണം നടത്തിയാൽ ഈ താവളങ്ങൾ ലക്ഷ്യം വെച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഈ നിർണ്ണായക നീക്കം.

തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സൈനികരുടെ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയുടെ നടപടിയെന്നാണ് വിലയിരുത്തൽ. അതേസമയം സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ താവളങ്ങളിൽ അമേരിക്കൻ സേന തുടരുമെന്നാണ് വിവരം. സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ പ്രതിരോധ കവചമൊരുക്കുകയാണ് വാഷിംഗ്ടൺ ഇതിലൂടെ ലക്ഷ്യമിടുന്നത്.

മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. അമേരിക്കയുമായി നടത്തിയ ആണവ കരാർ ചർച്ചകളിലെ പുരോഗതി ഇറാൻ ഇന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവിയുമായി പങ്കുവെച്ചു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായേക്കുമെന്ന സൂചനകൾക്കിടയിലും സൈനിക താവളങ്ങളിൽ നിന്നുള്ള പിന്മാറ്റം വലിയ തോതിലുള്ള സൈനിക നടപടിക്കുള്ള മുന്നോടിയാണോ എന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാണ്.

Fears of war grow in the Middle East, US evacuates troops from bases in Qatar and Bahrain

More Stories from this section

family-dental
witywide