ന്യൂഡൽഹി: അടുത്ത അഞ്ചുവർഷം കേന്ദ്ര നികുതിവിഹിതത്തിന്റെ 41 ശതമാനം ഓഹരി സംസ്ഥാനങ്ങളുമായി പങ്കുവെക്കാൻ പതിനാറാം ധനകാര്യ കമ്മിഷൻ്റെ നിർദ്ദേശം. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ 2031 മാർച്ച് 31 വരെയാണ് കാലയളവ്. ധനകാര്യ കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
2026-27-ൽ ധനകാര്യ കമ്മിഷൻ ഗ്രാൻ്റിനത്തിൽ സംസ്ഥാനങ്ങൾക്കായി കേന്ദ്രം 1.4 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ, നഗര മേഖലകളിലെ തദ്ദേശസ്ഥാപന ഗ്രാന്റ്, ദുരന്തനിവാരണ ഗ്രാൻ്റ് എന്നിവ ഇതിലുൾപ്പെടും. ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചു.
നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയാണ് പതിനാറാം ധനകാര്യ കമ്മിഷൻ്റെ അധ്യക്ഷൻ. ആനി ജോർജ് മാത്യു, മനോജ് പാണ്ട, എസ്.ബി.ഐ. ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ്, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കർ എന്നിവരാണ് അംഗങ്ങൾ. നവംബർ 17-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Finance Commission recommends 41 percent share of central tax revenue to states in next five years















