ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തി. ആർഗൈലിലെ ഒരു വീടിന്റെ ഗാരേജിലാണ് പാമ്പിനെ കണ്ടത്. ഈ മേഖലയിൽ ഈ പാമ്പിന്റെ സാന്നിധ്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. വന്യജീവികളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ റോബ് ബോൾസാണ് മൂന്നര അടി നീളമുള്ള ഈ പാമ്പിനെ പിടികൂടിയത്.
സാധാരണയായി കാണപ്പെടുന്ന ഉപദ്രവകാരിയല്ലാത്ത ബുൾസ്നേക്ക് ആയിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇത് അപകടകാരിയായ റാറ്റിൽസ്നേക്ക് ആണെന്ന് തെളിയുകയായിരുന്നു. പിടികൂടിയ പാമ്പിനെ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിലെ ആർലിങ്ടൻ റിസർച്ച് സെന്ററിലേക്ക് പഠനത്തിനായി മാറ്റി. തണുപ്പ് കാലമായതിനാൽ പാമ്പ് ഗാരേജിൽ അഭയം തേടിയാകാമെന്ന് ശാസ്ത്രജ്‌ഞനായ ഗ്രെഗ് പാൻഡെലിസ് അഭിപ്രായപ്പെട്ടു. ടെക്സസിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക്.
First-ever Western Diamondback Rattlesnake found in Denton County, Texas














