മന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു ആക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിൽ; വധശ്രമത്തിന് കേസെടുത്തു

കെഎസ്‌യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കണ്ണൂരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്. പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.

ആശുപത്രിയിലെത്തി വീണാ ജോർജിനെ മുഖ്യമന്ത്രിയും സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ സന്ദർശിച്ചു. കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്ന് സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് യുഡിഎഫ് മാപ്പ് പറയണമെന്നും സ്പീക്കർ എ എൻ ഷംസീറും പ്രതികരിച്ചു.

Five arrested in KSU attack on Minister Veena George; Case registered for attempt to murder

More Stories from this section

family-dental
witywide