അരനൂറ്റാണ്ടിലെ ചരിത്രത്തിൽ ആദ്യം, അതും ട്രംപിൻ്റെ ഭരണകാലത്ത് ! യുഎസിലേക്ക് വരുന്നവരേക്കാൾ കൂടുതൽ രാജ്യം വിട്ടുപോകുന്നവർ

വാഷിംഗ്ടൺ: അധികാരത്തിലേറിയതിനു പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കുടിയേറ്റ വിരുദ്ധ നടപതികൾ കടുപ്പിച്ചുവരികയാണ്. ഇതിനിട ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഫലമായി അരനൂറ്റാണ്ടിനുശേഷം ആദ്യമായി 2025 ൽ യുഎസിൽ നെഗറ്റീവ് നെറ്റ് മൈഗ്രേഷൻ അനുഭവപ്പെട്ടുവെന്ന് ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തേക്ക് വരുന്നവരേക്കാൾ കൂടുതൽ ആളുകൾ രാജ്യം വിട്ടുപോകുന്ന അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്.

ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ അമേരിക്കയിലെത്തിയവരേക്കാൾ 10,000 മുതൽ 2,95,000 വരെ ആളുകൾ അധികമായി രാജ്യം വിട്ടുപോയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ 5.33 കോടിയായിരുന്ന അമേരിക്കയിലെ വിദേശികളുടെ എണ്ണം, ജൂൺ മാസമായപ്പോഴേക്കും ഒരു ദശലക്ഷത്തിലധികം കുറഞ്ഞ് 5.19 കോടിയായി.

ട്രംപ് ഭരണകൂടത്തിന്റെ കർശനമായ അതിർത്തി നിയന്ത്രണങ്ങളും ഇതിന് കാരണമായിട്ടുണ്ട് . മാത്രമല്ല, നാടുകടത്തൽ (Deportation) നടപടികളിലെ വർദ്ധനവ്,
വിസ റദ്ദാക്കലുകൾ എന്നിവയും ഇതിന് ഇന്ധനമായി. 2025-ൽ മാത്രം ഒരു ലക്ഷത്തോളം വിസകൾ റദ്ദാക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അഭയാർത്ഥി പ്രോഗ്രാമുകളുടെയും താൽക്കാലിക വിസകളുടെയും എണ്ണം വെട്ടിക്കുറച്ചതും കൂടുതൽ പേരെ രാജ്യം വിടാൻ പ്രേരിപ്പിച്ചു.

അതേസമയം, വിദേശികൾക്ക് പുറമെ, ജീവിതരീതിയിലെ മാറ്റങ്ങൾക്കായും നികുതി ആനുകൂല്യങ്ങൾക്കായും കൂടുതൽ അമേരിക്കൻ പൗരന്മാരും 2025-ൽ രാജ്യം വിട്ടുപോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഈ പ്രവണത 2026-ലും തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം.

For 1st time in 50 years, US, experienced negative net migration in 2025.

More Stories from this section

family-dental
witywide