ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടത് ബന്ധം ഉപേക്ഷിക്കുന്നു, കോൺഗ്രസിൽ ചേർന്നേക്കും; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് സാധ്യത

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇതുസംബന്ധിച്ച് പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. നാളെ ഇരുവരും തമ്മിൽ നിർണ്ണായകമായ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിൽ ചേരുകയാണെങ്കിൽ അർഹമായ പരിഗണന നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

നേരത്തെ തന്നെ പ്രേംകുമാറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ഒരു ചടങ്ങിനിടെ ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിരുന്നെങ്കിലും അന്ന് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിൽ പ്രേംകുമാറിന് കടുത്ത അമർഷമുണ്ടെന്നാണ് സൂചന. ഈ അതൃപ്തിയാണ് ഇപ്പോൾ അദ്ദേഹത്തെ കോൺഗ്രസിലേക്ക് അടുപ്പിക്കുന്നത്.

അതേസമയം, കോൺഗ്രസ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രേംകുമാർ നേരിട്ട് പ്രതികരിച്ചിട്ടില്ല. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ സാധിക്കണമെന്നും മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്ന ആളല്ല താനെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇടതു സഹയാത്രികനായിരുന്നിട്ടും താൻ ഇതുവരെ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

Former Chalachitra Academy Chairman Prem Kumar Set to Join Congress Following Talks with KC Venugopal

More Stories from this section

family-dental
witywide