ആർജെഡിയിൽ നിന്ന് രാജിവെച്ച് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള

മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള ആർജെഡി യിൽ നിന്ന് രാജി വെച്ചു. കൂടൂതൽ ആർജെഡി നേതാക്കൾ രാജിവെയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി സുരേന്ദ്രൻപിള്ള വ്യക്തമാക്കി. ആർജെഡിയിൽ നടക്കുന്നത് ശീതസമരമെമന്നും ആവശ്യമായ സീറ്റ് ലഭിച്ചില്ലെന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വി സുരേന്ദ്രൻ പിള്ളയുടെ രാജി.

ആർജെഡി സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എൽഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ബന്ധമില്ലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

ആർജെഡി വിട്ടവരുടെ കൺവെൻഷൻ ഉടനെയുണ്ടാകും മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനില്ല. തിരുവന്തപുരം സെൻട്രൽ മണ്ഡലത്തോട് കൂടുതൽ അടുപ്പമുണ്ടെന്നും മുൻപ് എംഎൽഎയായും മന്ത്രിയായും ഇരുന്ന മണ്ഡലമാണിതെന്നും രാഷ്ട്രീയ സാഹചര്യം ഉരിത്തിരിഞ്ഞുവരുന്ന സാഹചര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി സുരേന്ദ്രൻ പിള്ള വ്യക്തമാക്കി.

Former Minister V Surendran Pillai resigns from RJD

More Stories from this section

family-dental
witywide