മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബി ജെ പിയിൽ ചേരും; ഉടൻ തന്നെ മൂന്നാറിൽ വെച്ച് ഔദ്യോഗിക ചടങ്ങ്

മൂന്നാർ : സിപിഐ(എം) മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻ തന്നെ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേരും.

ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സിപിഐ(എം) അദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പാർട്ടി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു.

ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി അദ്ദേഹം വോട്ട് തേടിയിറങ്ങിയത് വലിയ വാർത്തയായിരുന്നു. ഇടുക്കിയിലെ തോട്ടം മേഖലകളിൽ സ്വാധീനമുള്ള രാജേന്ദ്രന്റെ ഈ നീക്കം മേഖലയിലെ രാഷ്ട്രീയ ചിത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് കരുതപ്പെടുന്നു.

Former MLA S Rajendran to join BJP; official ceremony to be held in Munnar soon

More Stories from this section

family-dental
witywide