കോൺഗ്രസിലേക്ക് തന്നെ മടങ്ങി മുൻ തൃശൂർ മേയർ എം കെ വർഗീസ്. തൃശൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി രാജൻ ജെ പല്ലന് പിന്തുണ നൽകുമെന്നും ഇനിയുള്ള അഞ്ച് വർഷം UDF ഭരിക്കാനാണ് സാധ്യതയെന്നും എം കെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. കഴിഞ്ഞ അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു എം. കെ വർഗീസ്.
ഇനി യുഡിഎഫിന്റെ കാലഘട്ടമാണ് വരാൻ പോകുന്നത്. 5 വർഷം യുഡിഎഫ് ഭരിക്കാനുള്ള സാഹചര്യമുണ്ട്. മടങ്ങുന്നത് തന്റെ തറവാട്ടിലേക്കാണ് യാതൊരു തരത്തിലുള്ള ആവശ്യങ്ങളും പറയുന്നില്ലെന്നും കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിച്ചതെന്നും എം.കെ വർഗീസ് പറഞ്ഞു.
തൃശൂരിൽ ജയിച്ച ശേഷം സ്വന്തം നാട്ടിൽ ഏതെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു അങ്ങിനെയാണ് ഇടതുപക്ഷവുമായി സഹകരിച്ച് പോയത്. ഇടതുപക്ഷത്തിന്റെ കൂടെ ആണെങ്കിലും താൻ എന്താണ് ആഗ്രഹിച്ചത് അത് നടപ്പിലാക്കിയിട്ടുണ്ട്. ഭരിക്കാൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണ് നല്ലതായിരുന്നു താൻ കരുതിയത്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാം നടത്തിയിട്ട് തന്നെയാണ് തിരിച്ചുള്ള മടക്കമെന്നും സുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും എം. കെ വർഗീസ് കൂട്ടിച്ചേർത്തു.
Former Thrissur Mayor MK Varghese returns to Congress; Now it’s UDF’s time













