
ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുംമ്നി അസോസിയേഷന്റെ 2025-2028 വർഷത്തേക്കുള്ള പ്രസിഡന്‍റായി നിലവിലെ പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി അഞ്ചാം തവണയാണ് ഫ്രാൻസീസ് കിഴക്കേക്കുറ്റ് പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്‍റ്, ചിക്കാഗോ കെ സി എസ് മുൻ ട്രഷറാർ, ചിക്കാഗോ മോർട്ടൻഗ്രോവ് സെൻറ് മേരീസ് ക്‌നാനായ കാത്തലിക്ക് ചർച്ചിന്റെ സ്ഥാപക സമയത്തെ പേഴ്സൺ ഗ്യാരന്റർ, പാരീഷ് കൗൺസിൽ അംഗം, പ്രവാസി കേരളാ കോൺഗ്രസ് എം ചിക്കാഗോ പ്രസിഡന്‍റ്, ചിക്കാഗോ യു ഡി എഫ് മുൻ കൺവീനർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ : സാലി,
മക്കൾ: ഫിഫി ഫ്രാൻസീസ്, ടോണി, ലിസാ.















