ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണ

തിരുവനന്തപുരം: സാധാരണക്കാരൻ്റെ നെഞ്ചത്തടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളുടെ പേരിൽ ജനങ്ങളെ പിഴിഞ്ഞ് വെറും പത്ത് ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചത്. പുതിയ വർദ്ധനവോടെ സംസ്ഥാനത്തെ ഇന്ധനവില സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇത്തവണ പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. നിരക്കുകൾ പുതുക്കിയതോടെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പെട്രോൾ വില 110 രൂപയും കടന്ന് മുന്നേറുകയാണ്.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.60 രൂപയായി ഉയർന്നു. ഡീസൽ വില 101 രൂപയിലെത്തി. വാണിജ്യ തലസ്ഥാനമായ കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയും ഡീസലിന് 99.54 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ വിലവർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. ചരക്കുകൂലി വർദ്ധിക്കുന്നതോടെ വിപണിയിൽ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകും.

Fuel prices hiked again; this is the third time in ten days

More Stories from this section

family-dental
witywide