ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിൻ്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച 

ഡാളസ്: ജനുവരി 23 നു ഡാലസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൻ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്‍കാരവും 14 നു (ശനിയാഴ്ച) ഡാളസിൽ നടത്തും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ Rider’s Club ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു. 23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി AG യിലെയും ഐപിസി റ്റാബെർനാക്കിലെയും  സജീവ അംഗമായിരുന്നു.

കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ

മക്കൾ : ഷാംലി (ബാംഗ്ലൂർ) ,ഷെറിൻ (ഡാളസ് ) , ഷൈനി (ഡാളസ്)

മരുമക്കൾ: പാസ്റ്റർ ബിനു  (ബാംഗ്ലൂർ AG Church) , ലെസ്‌ലി (ഡാളസ്), ജേക്കബ് (ഡാളസ്)

കൊച്ചുമക്കൾ : ജെയ്ക് ,ജൊഹാൻ, റയാൻ , ജോസിയ, മരിയ

സഹോദരങ്ങൾ :  മേഴ്‌സി – സ്റ്റീഫൻ (ഹൂസ്റ്റൺ ) ജോയ്‌സ്  – ജോൺസൺ   (ഹൂസ്റ്റൺ)

ശനിയാഴ്ച രാവിലെ 8.30 നു ഡാളസ് ഐപിസി ടാബർനാക്കിൾ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും. (IPC Tabernacle, 9121,  Ferguson Rd, Dallas, TX 75228)

ശുശ്രൂഷകളെ തുടർന്ന് ലെയ്ക്ക് വ്യൂ സെമിത്തേരിയിൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃതദേഹം സംസ്കരിക്കും.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്‌

Funeral of Johnson Thomas (Chekkat Samkutty)

More Stories from this section

family-dental
witywide