അമ്പലപ്പുഴയിൽ നല്ല വിജയപ്രതീക്ഷയെന്ന് ജി സുധാകരൻ; എല്‍സി മെമ്പര്‍ ഭീഷണിപ്പെടുത്തിയിട്ടും ഇവിടെ പ്രശ്‌നങ്ങളില്ലെന്ന് പറയുന്നത് ഖേദകരം

അമ്പലപ്പുഴയില്‍ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് പ്രതീക്ഷ വര്‍ധിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്. പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പ്രശ്‌നബാധിതമെന്ന് പറയപ്പെടുന്ന ബൂത്തുകളിലേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദപരമായ നിലപാട് എടുക്കുന്നവരേ അമ്പലപ്പുഴയില്‍ ഇല്ല എന്ന ആലപ്പുഴ എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അമ്പലപ്പുഴയില്‍ തീവ്രവാദി സംഘടനകള്‍ ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതല്ല തന്റെ പ്രസ്താവനയുടെ അര്‍ഥം. തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ആളുകളെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം. സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു തീവ്രവാദ നിലപാടുണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ അതിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് എസ്പി പറഞ്ഞത് ഖേദകരമാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേർത്തു.

G Sudhakaran says he has good prospects of winning in Ambalapuzha; It is regrettable that he says there are no problems here despite threats from the LC member

More Stories from this section

family-dental
witywide