സിപിഐഎമ്മിൽ നിന്ന് ജി സുധാകരന്റെ പുറത്ത് പോക്ക്; നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

സിപിഐഎം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ജി സുധാകരൻ്റെ പ്രസ്താവനയെന്നും അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജി സുധാകരന്റെ വാർത്ത സമ്മേളനം ശ്രദ്ധപൂർവ്വം കേട്ടു. അതിന് സിപിഐഎമ്മിന് മറുപടി കാണില്ല. അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു. പിന്തുണ നൽകുന്നത് കൃത്യമായി ആലോചിച്ചു തീരുമാനിക്കും. ഗൗരവമായി ചർച്ച ചെയേണ്ട വിഷയമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല.മ ത്സരിക്കും എന്നുള്ളത് ഗൗരവമായി കാണുന്നു. ജി സുധാകരൻ്റെ നിലപാടുകൾ സുതാര്യം. വളരെ ആത്മാർത്ഥതയിൽ നിന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. അതിനെ ഗൗരവത്തോടെ വിലയിരുത്തും. മറ്റു നേതാക്കള്‍ സുധാകരനുമായി സംസാരിച്ചോയെന്ന് അറിയില്ല.പിന്തുണ നൽകുന്ന കാര്യത്തിൽ വിശദമായി ചർച്ച നടക്കുമെന്നും പെരുമ്പാവൂരിന്‍റെ കാര്യത്തിൽ ഒരു സസ്പെൻസ് ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

G Sudhakaran’s exit from CPI(M); The moves are being watched carefully, and the UDF will take an appropriate stand, says Sunny Joseph

More Stories from this section

family-dental
witywide