എപ്സ്റ്റീൻ്റെ ദീർഘകാല പങ്കാളിയായ ഗിലൈൻ മാക്‌സ്‌വെല്ലിന് പകരം ജയിലിലുള്ളത് മറ്റൊരു സ്ത്രീയെന്ന് ആരോപണം

വാഷിങ്ടൺ: യുഎസിലെ ശതകോടിശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ്റെ ദീർഘകാല പങ്കാളിയായ ഗിലൈൻ മാക്സ്‌വെല്ലിന് പകരം ജയിലിലുള്ളത് മറ്റൊരു സ്ത്രീയെന്ന് ആരോപണം. മാക്‌സ്‌വെല്ലിൻ്റെ ജയിൽ സത്യവാങ്മൂലം എന്ന പേരിൽ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണിക്കുന്ന സ്ത്രീ ഒരു ബോഡി ഡബിളാണ് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ആളുകൾ പങ്കുവെയ്ക്കുന്നത്.

വിഷയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വീഡിയോയിൽ ഒരു മേശയുടെ മറുവശമിരിക്കുന്ന മാക്‌സ്‌വെല്ലിന്റെ അത്ര അടുത്തല്ലാത്ത ദൃശ്യമാണുള്ളത്. എപ്സ്റ്റീനുമായുള്ള ബന്ധങ്ങളെക്കുറിച്ചും അവരുടെ കച്ചവടത്തെക്കുറിച്ചുള്ള ശിക്ഷയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂട്ടാക്കാത്ത മാക്സ‌്‌വെൽ യുഎസ് ഭരണഘടനയിലെ അഞ്ചാം ഭേദഗതി പ്രയോജനപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ഈ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മാക്സ‌്വെല്ലിൻ്റെ പഴയ ചിത്രങ്ങളും പുതിയ വീഡിയോയിലെ സ്ക്രീൻഷോട്ടുകളും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു.

ഒരു വിഭാഗം ആളുകൾ ഇത് ഒരു സ്റ്റാൻഡ്-ഇൻ അല്ലെങ്കിൽ സ്റ്റേജ് ചെയ്ത വീഡിയോ ആണെന്നും ആരോപിച്ചു. മാക്സ്‌വെല്ലും വീഡിയോയിൽ കാണുന്ന യുവതിയും തമ്മിൽ വിദൂരസാദൃശ്യം മാത്രമേ ഉള്ളൂവെന്നും ഇരുവരുടെയും കണ്ണും മൂക്കും ചുണ്ടിന്റെയുമെല്ലാം ഘടനകളിൽ വ്യത്യാസമുണ്ടെന്നും അവർ സ്ഥാപിക്കുന്നു. ജെഫ്രി എപ്സ്റ്റൈൻ മരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഗിലൈൻ മാകിസ്‌വെൽ ജയിലിൽ അല്ല. ഈ ചിത്രങ്ങൾ സസൂക്ഷ്‌മം ശ്രദ്ധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഒരാൾ ചിത്രങ്ങളോടൊപ്പം എക്‌സിൽ കുറിച്ചു.

2020-ൽ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മാക്സ‌്‌വെല്ലിന്റ മുഖം വല്ലാതെ മാറിപ്പോയതായി തോന്നുന്നു എന്നാണ് പലരുടെയും അഭിപ്രായം. മൂക്കിന്റെ ആകൃതിയിലെ വ്യത്യാസം, ചതുരാകൃതിയിലുള്ള താടി, കൂടുതൽ കൺപോളകളുടെ വ്യത്യാസം എന്നിവയെല്ലാം ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. ജയിൽ സാഹചര്യങ്ങൾക്ക് ഒരാളുടെ രൂപഭാവം ഇത്രയധികം മാറ്റാൻ കഴിയുമോ എന്നാണ് ചിലരുടെ ചോദ്യം.

2019-ലെ എസ്‌റ്റൈൻ്റെ മരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഈ വാദങ്ങളും വ്യാപിക്കുന്നത്. എപ്സറ്റൈന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും ഇത്തരത്തിൽ കെട്ടിച്ചമച്ചതാവാമെന്നും ഈ രണ്ട് കുറ്റവാളികളും സിഐഎയുടെ സംരക്ഷണയിൽ മറ്റെവിയെടോ ഉണ്ടെന്നും ചിലർ ആരോപിച്ചു.എന്നാൽ, ശരീരഭാരം വർധിച്ചതിന്റെയോ പ്രായമാകുന്നതിൻ്റെയോ ഫലമാകാം ഇതെന്നാണ് ചിലരുടെ അഭിപ്രായം. വീഡിയോയിലെ ക്യാമറയുടെ ആംഗിളുകളും ലൈറ്റിങും വിശദമായി പരിശോധിച്ചവരും കുറവല്ല.

പ്രായം ചർമ്മത്തെയും മുഖത്തെയും പൂർണ്ണതയെയും രൂപരേഖയെയും ബാധിക്കാം. പരിമിതമായ ഗ്രൂമിംഗ് ഓപ്ഷനുകൾ, ഭക്ഷണക്രമം, സൗന്ദര്യവർദ്ധക ചികിത്സകളുടെ അഭാവം എന്നിവ ഒരു വ്യക്തി ക്യാമറയിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെ കൂടുതൽ മാറ്റാൻ കഴിയും എന്നും ഇവർ വാദിക്കുന്നു. സത്യവാങ്മൂലത്തിന്റെ വീഡിയോ ലോ-റെസൊല്യൂഷനിലുള്ളതാണ് എന്നും, ലൈറ്റിങും ആംഗിളുകളുമെല്ലാം മുഖത്തിന്റെ അനുപാതങ്ങളെ വളച്ചൊടിച്ചേക്കാം എന്നും ഇവർ പറയുന്നു.

63-കാരിയായ മാക്‌സ്‌വെൽ, ഔദ്യോഗിക രേഖകൾ പ്രകാരം 2020 ജൂലൈയിലെ അറസ്റ്റിന് ശേഷം ഫെഡറൽ കസ്റ്റഡിയിലാണ്. 2021-ലെ ലൈംഗിക കച്ചവട കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അവർ 20 വർഷത്തെ തടവ് അനുഭവിക്കുകയാണ് എന്നും രേഖകൾ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരിയിലെ സത്യവാങ്‌മൂലം ജയിലിൽനിന്ന് വെർച്വലായാണ് നടത്തിയത്.

Ghislaine Maxwell prison video ignites body double theories online. See the controversial footage and why some claim it’s not her. Explore the Epstein conspiracy links.

More Stories from this section

family-dental
witywide