ട്രംപിന്റെ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രസ്താവനയിൽ ഉഷാറായി വിപണി; നില മെച്ചപ്പെടുത്തി രൂപയും

യുദ്ധത്തെ തുടർന്ന് ലോകവ്യാപകമായി ഇടിഞ്ഞ വിപണി യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വന്നതോടെ ഉഷാറാകുന്നു. ഏഷ്യൻ വിപണികളിലേക്കും ആ ആവേശം പടർന്നു. പുത്തൻ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപാര ദിവസം ഇന്ത്യൻ വിപണികളും കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ട്രംപിൻ്റെ പ്രസ്താവനയിൽ യുഎസ് വിപണികളിൽ രേഖപ്പെടുത്തിയത് 4 ശതമാനം കയറ്റമാണ്. പോയ ഒരു വർഷത്തെ മികച്ച പ്രകടനമാണ് അമേരിക്കൻ വിപണിയിലുണ്ടായത്. ഡൗ ജോൺസ് 1,125.37 പോയിൻ്റ് ഉയർന്ന് 46,341ൽ ക്ലോസ് ചെയ്‌തപ്പോൾ എസ് ആൻഡ് പി 184.80വും നാസ്ഡാക് 795.55 പോയിന്റും കയറി.

ഏഷ്യൻ വിപണികളിൽ ജപ്പാൻ്റെ നിക്കൈ, ദക്ഷിണ കൊറിയൻ കോസ്പി അഞ്ച് ശതമാനം വരെ ഉയർന്ന് വ്യാപാരം ആരംഭിച്ചു. ചൈനീസ് ഹോങ്കോങ് വിപണികളും നേട്ടത്തിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യവും മെച്ചപ്പെടുന്നു. ഡോളർ സൂചിക താഴ്ന്നതും ആർബിഐ ഇടപെടലും രൂപയുടെ നില മെച്ചപ്പെടാൻ കാരണമായി.

global financial markets and the Indian Rupee (INR) have responded positively to statements from U.S. President Donald Trump indicating a potential end to the conflict in the Middle East

More Stories from this section

family-dental
witywide