വലിയ പ്രശ്‌നങ്ങൾ നേരിടാൻ പോകുന്നു; ഇറാനിലേക്കുള്ള ആയുധ കയറ്റുമതി റിപ്പോർട്ടുകളിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്, ഇറാനെതിരെ വിജയം

വാഷിംഗ്ടൺ: ഇറാനെതിരായ നടപടികളിൽ അമേരിക്ക വിജയിച്ചതായി വീണ്ടും അവകാശപ്പെട്ട പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനിലേക്കുള്ള ആയുധ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ചൈനയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. “ഇറാനിലേക്ക് ചൈന ആയുധങ്ങൾ അയച്ചാൽ, ചൈന വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും,” എന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ സൈനിക ശേഷി തകർത്തുവെന്ന് അവകാശപ്പെട്ട ട്രംപ്, “അവർക്ക് നാവികസേനയോ റഡാറോ വ്യോമസേനയോ ഇല്ല. അവരുടെ നേതാക്കൾ എല്ലാം കൊല്ലപ്പെട്ടു,” എന്നും മോജ്തബ ഖമേനി നയിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിനെക്കുറിച്ച് പറഞ്ഞു.

ഇസ്‌ലാമാബാദിൽ നടക്കുന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകളെക്കുറിച്ച് പ്രതികരിച്ച ട്രംപ്, “അവർക്കിടയിൽ മണിക്കൂറുകളായി ചർച്ചകൾ നടക്കുന്നു. എന്ത് സംഭവിക്കുമെന്ന് കാണാം. കരാർ ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, അമേരിക്കയുടെ നിലപാടിൽ നമ്മൾ ജയിച്ചിട്ടുണ്ട്,” എന്നും പറഞ്ഞു. അമേരിക്കൻ സംഘത്തെ വൈസ് പ്രസിഡന്റ് ജെഡി വാൻ സാണ് നയിക്കുന്നതെന്നും പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും സംഘത്തിൽ ഉണ്ടെന്നും ട്രംപ് അറിയിച്ചു.

ഇറാന്റെ ആസ്തികൾ വിടുതൽ ചെയ്യുമോ എന്ന ചോദ്യത്തിന്, “ഇപ്പോൾ ഗൗരവമായ ചർച്ചകളിലാണ്. എന്ത് സംഭവിക്കുമെന്ന് കാണാം. എന്തായാലും നമ്മൾ ജയിച്ചിരിക്കുന്നു,” എന്നായിരുന്നു ട്രംപിന്റെ മറുപടി. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒരു മാസത്തിലധികം നീണ്ട സൈനിക സംഘർഷത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ ശനിയാഴ്ച നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. രണ്ട് ആഴ്ച നീണ്ട വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇറാൻ പക്ഷത്തെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് നയിക്കുമ്പോൾ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുക്കുന്നു.

Going to face big problems; Trump warns China over reports of arms exports to Iran, victory over Iran