കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിൽ ആശങ്കയില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം വിശ്വാസയോഗ്യമെന്നും എസ്ഐടിയെ പ്രശംസിച്ച് ഹൈക്കോടതി പറഞ്ഞു. വിചാരണ സൂക്ഷമമായി കേൾക്കേണ്ട കേസാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊലപാതകം, മർദ്ദനം പോലെ വേഗത്തിൽ അന്വേഷിച്ച് പൂർത്തിയാക്കാവുന്ന കേസല്ല ഇതെന്നും കോടതി പറഞ്ഞു
‘തൊണ്ണൂറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് സ്വാഭാവികം. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. എസ്ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ്. അന്വേഷണം ശരിയായ ദിശയിലാണ്. സൂക്ഷമമായ അന്വേഷണമാണ് ഈ കേസിൽ വേണ്ടത്. കണ്ണികൾ ഓരോന്നായി കൂട്ടിച്ചേർക്കേണ്ടതുണ്ട്. അതിസങ്കീർണമായ കേസാണ്. അൽപംകൂടി കാത്തിരിക്കണമെന്ന് ഹർജിക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
Gold heist: High Court says no concerns over accused getting natural bail, investigation commendable













