
കൊച്ചി : റെക്കോർഡ് മുന്നേറ്റത്തിനൊടുവിൽ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1,17,760 രൂപയായിരുന്നു വില.
ജനുവരി 29-ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡ് നിരക്കിൽ എത്തിയ ശേഷമാണ് വില കുറയാൻ തുടങ്ങിയത്. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.
രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതും, ഡോളർ കരുത്താർജ്ജിച്ചതും കേരളത്തിലെ വിപണിയെയും സ്വാധീനിച്ചു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,700 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. കേന്ദ്ര ബജറ്റിന് പിന്നാലെ വിപണിയിലുണ്ടായ മാറ്റങ്ങളും വിലയിടിവിന് ആക്കം കൂട്ടി.
Gold prices fall again in Kerala, lowest in four days.















