
കൊച്ചി: ഇന്നലെ കുതിച്ചുകയറിയ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവൻ 22 കാരറ്റ് സ്വർണവില ഇന്ന് 1,25,120 യിലേക്കാണ് താഴ്ന്നത്. ഇന്നലെ 1,30,360 രൂപയായിരുന്നു. ഒരു ഗ്രാമിന് 15,640 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ അപേക്ഷിച്ച് 655 കുറവാണിത്.
18 കാരറ്റ്: ഒരു ഗ്രാമിന് ₹ 12,845 (₹ 535 കുറഞ്ഞു). ഒരു പവന് ₹ 1,02,760.
14 കാരറ്റ്: ഒരു ഗ്രാമിന് ₹ 10,005 (₹ 415 കുറഞ്ഞു).
9 കാരറ്റ്: ഒരു ഗ്രാമിന് ₹ 6,450 (₹ 265 കുറഞ്ഞു).
സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞു. 1 ഗ്രാം വെള്ളി 395 രൂപ. 10 ഗ്രാം വെള്ളിക്ക് 3,950 രൂപ.
ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച് 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്നു. എന്നാല്‍ വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ലേക്ക് എത്തിയിരുന്നു.
Gold prices fall sharply in Kerala.













