ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച; വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സി.ഐ രാജേഷ് കുമാര്‍,വിജിലന്‍സ് തെക്കന്‍ മേഖല സി ഐ അജി ജി നാഥ് എന്നിവരാണ് സംഘത്തിലുള്ളത്. തെക്കന്‍ മേഖല വിജിലന്‍സ് എസ് പിക്കാണ് മേല്‍നോട്ട ചുമതല. കൊടിമര പുനഃപ്രതിഷ്ഠയില്‍ ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് കണക്കില്ലെന്നാണ് പറയുന്നത്. കൊടിമരം സ്വര്‍ണം പൂശാന്‍ മൂന്ന് കോടി 20 ലക്ഷം രൂപ നല്‍കി കസ്റ്റംസില്‍ 9.573 ഗ്രാം സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. ഇതില്‍ 9.340 ഗ്രാം കൊടിമരത്തില്‍ ഉപയോഗിച്ചു. ബാക്കി വന്ന 233 ഗ്രാം സ്വര്‍ണത്തിലാണ് വ്യക്തത കുറവ്. ഇതിന് പുറമെ ആറ് ഭക്തര്‍ ചേര്‍ന്ന് 412 ഗ്രാം സ്വര്‍ണവും കൈമാറിയിരുന്നു. ഈ കണക്ക് മഹസറില്‍ ഉണ്ടെങ്കിലും തിരികെ രസീത് നല്‍കിയതായി കാണുന്നില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Gold theft at Sabarimala flagpole re-installation; Vigilance special team formed

More Stories from this section

family-dental
witywide