ഇനി ചോദിച്ച് ചോദിച്ച് പോകാം! ഗൂഗിൾ മാപ്പിൽ ജെമിനി എഐ കരുത്തും; ‘ആസ്ക് മാപ്‌സ്’ ഫീച്ചർ ഇതാ എത്തി

ഗൂഗിൾ മാപ്‌സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ജെമിനി സംയോജിപ്പിക്കുന്നു. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ‘ആസ്ക് മാപ്‌സ്’ (Ask Maps) എന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. മാപ്‌സിലെ ലൊക്കേഷൻ വിവരങ്ങൾക്കൊപ്പം കൃത്യമായ ഉത്തരങ്ങളും നിർദ്ദേശങ്ങളും നൽകാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ഒരു പ്രദേശം സന്ദർശിക്കുന്നതിന് മുൻപ് അവിടെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, പാർക്കിംഗ് സൗകര്യം എവിടെയുണ്ട് തുടങ്ങിയ സങ്കീർണ്ണമായ ചോദ്യങ്ങൾക്കും ജെമിനി വഴി ഉത്തരം ലഭിക്കും.

മാപ്‌സിലെ സെർച്ച് ബാറിന് സമീപം ജെമിനി ഐക്കൺ ലഭ്യമാകും. ഇതുവഴി സ്ഥലങ്ങളെക്കുറിച്ചുള്ള റിവ്യൂകളുടെ സംഗ്രഹം വേഗത്തിൽ വായിക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു റെസ്റ്റോറന്റിനെക്കുറിച്ച് തിരയുമ്പോൾ അവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ ഏതാണ്, അവിടെയുള്ള അന്തരീക്ഷം എങ്ങനെയുള്ളതാണ് തുടങ്ങിയ വിവരങ്ങൾ ആയിരക്കണക്കിന് റിവ്യൂകൾ വിശകലനം ചെയ്ത് ജെമിനി ലളിതമായി പറഞ്ഞുതരും. മാപ്‌സിലെ വിവരങ്ങൾ ഓരോ ഉപയോക്താവിനും അനുയോജ്യമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, നാവിഗേഷൻ കൂടുതൽ ലളിതമാക്കുന്നതിനായി ‘ലൈൻ ഗൈഡൻസ്’ (Lane Guidance) സംവിധാനത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. സങ്കീർണ്ണമായ ജംഗ്ഷനുകളിലും വളവുകളിലും ഏത് ട്രാക്കിലൂടെ പോകണം എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ സൂചനകൾ ഇനി ലഭിക്കും. തുടക്കത്തിൽ ഇംഗ്ലീഷിലും പ്രധാന ഇന്ത്യൻ ഭാഷകളിലുമാണ് ഈ ഫീച്ചറുകൾ ലഭ്യമാകുക. ഗൂഗിൾ മാപ്‌സിന്റെ പുതിയ അപ്‌ഡേഷൻ വഴി എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ഈ സേവനം ഉടൻ ലഭ്യമായി തുടങ്ങും.

Google Maps introduces Gemini AI-powered ‘Ask Maps’ feature in India

More Stories from this section

family-dental
witywide