ഹോർമൂസ് കടലിടുക്കിന് സമീപമുള്ള സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ ഗൾഫിലെ ഇന്ത്യൻ നാവികരെക്കുറിച്ചും സർക്കാർ വിവരങ്ങൾ നൽകി. കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ പതാകയുള്ള 24 കപ്പലുകളിലായി 677 ഇന്ത്യൻ നാവികർ പ്രവർത്തിക്കുന്നുണ്ടെന്നും കിഴക്കുഭാഗത്ത് മൂന്ന് കപ്പലുകളിലായി 76 ഇന്ത്യൻ നാവികർ ഉണ്ടെന്നും ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു.
ഗൾഫ് മേഖലയിലാകെ ഏകദേശം 23,000 ഇന്ത്യൻ നാവികർ വ്യാപാര, ഓഫ്‌ഷോർ കപ്പലുകളിൽ ജോലി ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മേഖലയിലെ എല്ലാ കപ്പലുകളുടെയും സ്ഥിതിഗതികൾ അധികാരികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ കപ്പലുകളും ജീവനക്കാരും സുരക്ഷിതരാകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇതിനിടെ ഇറാഖിലെ ബസ്റയ്ക്കു സമീപം ആക്രമണം നേരിട്ട സേഫ്‌സീ വിഷ്ണു എന്ന കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും സർക്കാർ അറിയിച്ചു. രക്ഷപ്പെടുത്തിയ 15 നാവികർ ഇപ്പോൾ ബസ്റയിലെ ഒരു ഹോട്ടലിൽ താമസിക്കുകയാണ്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Government provides information about Indian sailors in the Gulf












