ശബരിമല യുവതീ പ്രവേശനത്തിൽ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാർ; നിർണായക തീരുമാനം മന്ത്രിസഭയിൽ

ശബരിമല യുവതി പ്രവേശനത്തില്‍ സർക്കാരിന് ആചാര സംരക്ഷണത്തിന് അനുകൂല നിലപാട് എന്ന് റിപ്പോർട്ടുകൾ. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം വ്യക്തമാക്കാൻ ആരാഞ്ഞിരുന്നു.

വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. മാര്‍ച്ച് 14നകം നിലപാടറിയിക്കാനാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ വിവിധ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ സൂചനയുണ്ടായിരുന്നു.

യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന സര്‍ക്കാരാണ് ഒന്നാം പിണറായി സര്‍ക്കാര്‍. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടും അതീവ നിര്‍ണായകമാണ്.

Government to take a stance in favor of protecting rituals in Sabarimala women’s entry; crucial decision in cabinet

More Stories from this section

family-dental
witywide