പ്രൗഢ ഗംഭീരം, ഇസ്വായി വാർഷികാഘോഷങ്ങൾ പൂർത്തിയായി

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്‌സിന്റെ മുപ്പത്തിയെട്ടാമത് വാർഷികാഘോഷങ്ങൾ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് IFS ഉദ്ഘാടനം ചെയ്തു. മിഡ്‌വെസ്റ്റ് റീജിയണിലെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണൽ സംഘടനകളിൽ ഒന്നാണ് ഇസ്വായി. ഒരു സാമൂഹിക കൂട്ടായ്മ എന്നതിലുപരിയായി അമേരിക്കൻ പൊതു സമൂഹത്തിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുക വഴി ശ്രേദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അസോസിയേഷനെ പ്രത്യേകം അനുമോദിക്കുന്നതായി ഘോഷ് പറഞ്ഞു. ഇസ്വായി പ്രസിഡന്റ് ലിൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ഗ്ലെൻവ്യൂ ബാങ്ക്വറ്റ്‌സിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ 2025ൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കുകയുണ്ടായി. സ്റ്റാനി ഡിസൂസ, ബെന്നി കാഞ്ഞിരംപാറ, ജോസ് ആനമല, സാജു ഫിലിപ്പ്, ജോസഫ് ആന്റണി എന്നിവർ കോൺസൽ ജനറലിൽ നിന്നും അംഗീകാരങ്ങൾ ഏറ്റു വാങ്ങി.

പ്രഥമ ഇസ്വായി സോഷ്യൽ ഇമ്പാക്ട് അവാർഡ് ജേതാവ് പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോൾ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, കെ സി എസ് പ്രസിഡന്റ് ജോസ് ആനമല, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജിനോ ജോൺ, ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഓലിയപ്പുറത് തുടങ്ങിയവർ സംസാരിച്ചു.

ജിനോയ് കവലക്കൽ, ആനീസ് മേനമാറ്റത്തിൽ, റീന മഠത്തിൽ, ആനി കൈതമലയിൽ, DJ സൂദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

More Stories from this section

family-dental
witywide