എച്ച്-1ബി 2027 ക്യാപ് സീസൺ രജിസ്ട്രേഷൻ 15 ദിവസത്തേക്ക് ആരംഭിക്കുന്നു: അറിയാം പ്രധാന തീയതികളും പുതിയ ‘വെയിറ്റഡ് സെലക്ഷൻ’ നിയമവും

വാഷിംഗ്ടൺ: എച്ച്-1ബി 2027 ക്യാപ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഇതുമായി ബന്ധപ്പെട്ട തീയതികൾ പ്രഖ്യാപിച്ചു. എച്ച്-1ബി 2027 ക്യാപ് സീസണിലേക്കുള്ള രജിസ്ട്രേഷൻ മാർച്ച് 4ന് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12ന്) ആരംഭിക്കും. മാർച്ച് 19ന് (ഉച്ചയ്ക്ക് 12ന്) രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. ആകെ 15 ദിവസമാണ് രജിസ്ട്രേഷൻ കാലാവധി. രജിസ്ട്രേഷൻ അവസാനിച്ച ശേഷം മാർച്ച് 19 മുതൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന രജിസ്ട്രേഷനുകളുടെ വിവരം മാർച്ച് 30നകം USCIS ഓൺലൈൻ അക്കൗണ്ടുകൾ വഴി അപേക്ഷകർക്കും അവരുടെ പ്രതിനിധികൾക്കും അറിയിക്കും. മാർച്ച് 4 മുതൽ 19 വരെ, എച്ച്-1ബി ക്യാപിന് വിധേയരായ തൊഴിലുടമകളും അവരുടെ പ്രതിനിധികളും USCIS ഓൺലൈൻ അക്കൗണ്ട് ഉപയോഗിച്ച് ഓരോ ഗുണഭോക്താവിനെയും രജിസ്റ്റർ ചെയ്യണം. ഓരോ രജിസ്ട്രേഷനും 215 ഡോളർ ഫീസ് അടയ്ക്കണം.

USCIS ഓൺലൈൻ അക്കൗണ്ട് ഇല്ലാത്ത തൊഴിലുടമകൾ നിർബന്ധമായും ഒരു ഓർഗനൈസേഷണൽ അക്കൗണ്ട് എടുക്കണം. നിയമ പ്രതിനിധികൾക്ക് അവരുടെ ക്ലയന്റുകളെ ഏത് സമയത്തും അക്കൗണ്ടിൽ ചേർക്കാം. എന്നാൽ ഗുണഭോക്താവിന്റെ വിവരങ്ങൾ നൽകാനും രജിസ്ട്രേഷൻ സമർപ്പിക്കാനും മാർച്ച് 4 മുതൽ മാത്രമേ കഴിയൂ.രജിസ്ട്രേഷൻ പ്രക്രിയയിൽ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി മാത്രമേ എച്ച്-1ബി ക്യാപ് അപേക്ഷ (അഡ്വാൻസ്ഡ് ഡിഗ്രി ഒഴിവ് ഉൾപ്പെടെ) സമർപ്പിക്കാൻ കഴിയൂ.

സാധാരണയായി എച്ച്-1ബി ക്യാപ് രജിസ്ട്രേഷൻ കാലയളവ് കുറഞ്ഞത് 14 ദിവസമാണ്. എന്നാൽ 2027 സീസണിൽ ഇത് 15 ദിവസമാക്കി നീട്ടിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഈ സീസണിൽ രണ്ട് പുതിയ ചട്ടങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പുതുക്കിയ തിരഞ്ഞെടുപ്പ് രീതി (Weighted Selection)യും 1 ലക്ഷം ഡോളർ അധിക ഫീസും ഇതിൽ ഉൾപ്പെടുന്നു. പുതിയ ‘വെയിറ്റഡ് സെലക്ഷൻ’ നിയമം 2026 ഫെബ്രുവരി 27ന് പ്രാബല്യത്തിൽ വരും. ഇത് 2027 സാമ്പത്തിക വർഷത്തെ എച്ച്-1ബി ക്യാപ് സീസണിൽ ബാധകമായിരിക്കും.

USCIS അറിയിച്ചതനുസരിച്ച്, രജിസ്ട്രേഷൻ കാലയളവിൽ ക്യാപ് പരിധിയേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ, ശരിയായ രീതിയിൽ സമർപ്പിച്ച യുണീക് ഗുണഭോക്താക്കളിൽ നിന്ന് വെയിറ്റഡ് സെലക്ഷൻ വഴി തെരഞ്ഞെടുപ്പ് നടത്തും. അപേക്ഷകൾ കുറവാണെങ്കിൽ, സമർപ്പിച്ച എല്ലാ യോഗ്യമായ രജിസ്ട്രേഷനുകളും തിരഞ്ഞെടുക്കും. കൂടാതെ, എച്ച്-1ബി ക്യാപ് അപേക്ഷ സമർപ്പിക്കാൻ യോഗ്യത നേടുന്ന തൊഴിലുടമകൾക്ക്, അപേക്ഷ ഫയൽ ചെയ്യുന്നതിന് മുൻപ് 1 ലക്ഷം ഡോളർ അധിക ഫീസ് അടയ്ക്കേണ്ടിവരുമെന്നും USCIS അറിയിച്ചു.

H-1B cap season 2027 registration to open for 15 days: A quick guide on key dates and new ‘weighted selection’ rule

More Stories from this section

family-dental
witywide