അമേരിക്കയിലെ ഇൻഡിയാന സർവകലാശാലയിലെ എച്ച്-1ബി വിസ നിയമനം; രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് ആൻഡ്രൂ അയർലൻഡ്

അമേരിക്കയിലെ ഇൻഡിയാന യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികയ്ക്ക് എച്ച്-1ബി വിസ വഴി വിദേശിയെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇൻഡിയാനയിലെ റിപ്പബ്ലിക്കൻ നേതാവായ ആൻഡ്രൂ അയർലൻഡ്. നികുതിദായകരുടെ പണത്തിൽ പ്രവർത്തിക്കുന്ന ഇൻഡിയാന യൂണിവേഴ്സിറ്റി, ഇൻഡ്യാനാപോളിസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ജോലിക്ക് എച്ച്-1ബി വിസ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ആ ജോലിക്ക് ഒരു അമേരിക്കക്കാരനും യോഗ്യതയില്ലെന്ന് ആരെങ്കിലും ഗൗരവമായി വിശ്വസിക്കുന്നുണ്ടോ? സർവകലാശാല ആയിരക്കണക്കിന് മാർക്കറ്റിംഗ് ബിരുദധാരികളെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലി സംബന്ധിച്ച ഫയലിംഗ് രേഖകൾ പ്രകാരം, ഈ നിയമനം 2026 മാർച്ച് 3ന് ആരംഭിച്ച് 2029 ഫെബ്രുവരി അവസാനം വരെ തുടരും.

സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലെ എച്ച്-1ബി നിയമനങ്ങളെയും ആൻഡ്രൂ അയർലൻഡ് വിമർശിച്ചിട്ടുണ്ട്. പർഡ്യൂ സർവകലാശാല ഒരു വിദേശ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വർഷം 1,49,000 ഡോളർ ശമ്പളത്തിൽ എച്ച്-1ബി വിസയിൽ നിയമിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.വർഷം 1,49,000 ഡോളർ ശമ്പളത്തിൽ ഈ ജോലി ചെയ്യാൻ യോഗ്യതയുള്ള ഒരു അമേരിക്കക്കാരനും ഇല്ലെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അതേ സർവകലാശാല തന്നെ പതിനായിരക്കണക്കിന് കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളെ പുറത്തിറക്കിയിട്ടുണ്ട്. ഇത് അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പർഡ്യൂ യൂണിവേഴ്സിറ്റി നോർത്ത് വെസ്റ്റ്, വർഷം 1,27,500 ഡോളർ ശമ്പളത്തിൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി എച്ച്-1ബി അപേക്ഷ സമർപ്പിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ഷിക്കാഗോ പ്രദേശത്ത് 1,27,500 ഡോളർ ശമ്പളത്തിൽ മാർക്കറ്റിംഗ് പഠിപ്പിക്കാൻ ഒരു അമേരിക്കക്കാരനും ഇല്ലെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അതേ സർവകലാശാലയ്ക്ക് മാർക്കറ്റിംഗിൽ പി.എച്ച്.ഡി പ്രോഗ്രാമും ഉണ്ട്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്താകെ 2024 സാമ്പത്തിക വർഷത്തിൽ 3,99,395 എച്ച്-1ബി അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം വർധനവാണ് ഇത്. ഇതിൽ 5.6 ശതമാനം അപേക്ഷകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവയാണ്. എച്ച്-1ബി വിസ പദ്ധതിയിലൂടെ അമേരിക്കൻ തൊഴിലുടമകൾക്ക് ഉയർന്ന കഴിവുകളുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ സാധിക്കും. എന്നാൽ, ചിലർ ഇത് ആഭ്യന്തര ബിരുദധാരികളുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുമെന്ന് വാദിക്കുന്നു.

H-1B visa appointment at Indiana University in the US; Republican leader Andrew Ireland strongly criticizes

More Stories from this section

family-dental
witywide