
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അവിവാഹിതരായ യുവതികളെയും വീട്ടമ്മമാരെയും നിരന്തരം ചൂഷണം ചെയ്യുന്ന വ്യക്തിയാണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക, സാമ്പത്തികമായി ചൂഷണം ചെയ്യുക, തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിക്കുക തുടങ്ങിയ ക്രൂരമായ നടപടികളാണ് പ്രതിയിൽ നിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയായ യുവതിയെ രാഹുൽ പലതവണ ക്രൂരമായി മർദ്ദിച്ചതായും നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഒരു ‘ഹാബിച്വൽ ഒഫൻഡർ’ അഥവാ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിക്ക് നിയമത്തോടോ നീതിന്യായ വ്യവസ്ഥയോടോ യാതൊരു ബഹുമാനവുമില്ലെന്നും നേരത്തെ പത്ത് ദിവസത്തോളം ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ചതായും റിപ്പോർട്ടിലുണ്ട്. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ശക്തമായി വാദിച്ചു.
പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും സൈബർ ആക്രമണത്തിലൂടെ അവരെ മാനസികമായി തകർക്കാനും രാഹുലും സംഘവും ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും എം.എൽ.എ എന്ന അധികാരം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് നിരീക്ഷിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിലേക്ക് അയച്ചത്.
Habitual Offender Exploiting Women: Serious Allegations Against Rahul Mamkootathil in Remand Report
rahul mamkootathil, rahul mamkootathil case, rahul mamkootathil rape case, mamkootathil rape case, rahul mamkootathil jail,Rahul Mamkootathil Remand Report, Remand Report, Habitual Offender,












