ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവെന്ന് മന്ത്രി വീണാ ജോർജ്; കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന ഭയം

ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവിൻ്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയിരിക്കുന്നത്. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണെന്നും ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരുതരത്തിലുള്ള ചികിത്സാ പിഴവും അം​ഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു. എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേർത്തു.

Health Minister Veena George has alleged that the Youth Congress protested at her official residence following instructions from Leader of Opposition VD Satheesan

More Stories from this section

family-dental
witywide