വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് ജോര്‍ജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്തു നൽകി. ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി.
ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പാര്‍ട്ടി നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു.കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാതലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാതലത്തിൽനിന്ന് സംസ്ഥാനതലത്തിലേക്കും വിവരം കൈമാറി.
വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാകും. വീണ ജോർജ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന നേതൃത്വമാണ്. ആറന്മുളയിലെ സിറ്റിങ് എം.എൽ.എ.യായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ജില്ലാക്കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാർശചെയ്തിട്ടുള്ളൂ.
2016-ൽ പുതുമുഖ സ്ഥാനാർഥിയായാണ് മാധ്യമപ്രവർത്തകയായിരുന്ന വീണ സി.പി.എം. ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിന് ശേഷം ആദ്യമായി ഇന്നാണ് പൊതുപരിപാടിയിൽ പങ്കെടുത്തത്.
Health Minister Veena George’s husband George Joseph, has requested CPI(M) to not her in the next election











