ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്‌ചയും കണക്കിലെടുത്ത് ഡാലസ് ഐഎസ്‌ഡി (Dallas ISD) ഉൾപ്പെടെയുള്ള പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾക്ക് ജനുവരി 26ന് അവധി പ്രഖ്യാപിച്ചു. റോഡുകളിലെ അപകടസാധ്യതയും കൊടുംതണുപ്പും പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർലിങ്ടൻ ഐഎസ്‌ഡി (Arlington ISD) സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി ബാധകമാണ്.
കനത്ത മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് ശനിയാഴ്ചയും ഞായറാഴ്ചയും നടത്താനിരുന്ന പരിപാടികളും റദ്ദാക്കി. ഫ്രിസ്കോ, പ്ലാനോ, കോപ്പൽ, ബേർഡ്വിൽ, കാറോൾട്ടൺ-ഫാർമേഴ്‌സ് ബ്രാഞ്ച്, ഓബ്രി, അലൻ ഐഎസ്‌ഡി ഡിസ്ട്രിക്റ്റുകളും തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്‌ചത്തെ ക്ലാസുകളുടെ വിവരം കാലാവസ്‌ഥ നിരീക്ഷിച്ച ശേഷം പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി അതത് സ്‌കൂൾ ഡിസ്ട്രിക്റ്റുകളുടെ വെബ്സൈറ്റുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Heavy snow and cold winds in the US: Schools closed in Dallas on Monday










