ഹ്യൂസ്റ്റണിലെ പ്രശസ്ത മെക്സിക്കൻ റെസ്റ്റോറന്റിലെ ബാത്ത്‌റൂമിൽ ഒളിക്യാമറ; ജീവനക്കാരനെതിരെ ഗുരുതര ആരോപണം

ഹ്യൂസ്റ്റൺ: ജനപ്രിയമായ മെക്സിക്കൻ റെസ്റ്റോറന്റ് ശൃംഖലയായ ലൂപ്പെ ടോർടില്ലയിലെ ബാത്ത്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് രഹസ്യമായി ആളുകളുടെ വീഡിയോ എടുത്തെന്നാരോപിച്ച് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 31 വയസ്സുള്ള ബേസൺ എലിയാസ് പു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹ്യൂസ്റ്റണിലെ കെഎടിആർകെ-ടിവിക്ക് ലഭിച്ച കോടതി രേഖകൾ പ്രകാരം, ഡിസംബർ 30-ന് കാറ്റി ഫ്രീവേയ്ക്കും എക്കോ ലെയ്‌നും സമീപമുള്ള ലൂപ്പെ ടോർടില്ല റെസ്റ്റോറന്റിലെ ബാത്ത്‌റൂമിൽ ഒളിപ്പിച്ച ക്യാമറയിൽ നിന്ന് രണ്ട് വീഡിയോകൾ കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ വസ്ത്രം ധരിക്കാത്ത അവസ്ഥയിൽ പ്രായപൂർത്തിയായ സ്ത്രീകളെയും ഒരു പെൺകുട്ടിയെയും കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഒളിക്യാമറകൾ സ്ഥാപിച്ചത് റെസ്റ്റോറന്റിലെ ജീവനക്കാരനായ ബേസൺ എലിയാസ് പുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹെഡ്‌വിഗ് വില്ലേജ് പോലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. ഫെലണി ഇൻവേസീവ് വിഷ്വൽ റെക്കോർഡിംഗ് എന്ന ഗുരുതര കുറ്റമാണ് ചുമത്തിയിരിക്കുന്നത്.1.5 ലക്ഷം ഡോളർ ജാമ്യം നൽകി പു ജയിൽവാസത്തിൽ നിന്ന് മോചിതനായി. ഇയാൾ വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. ക്യാമറകൾ എങ്ങനെ കണ്ടെത്തിയെന്നും എത്ര കാലമായി ബാത്ത്‌റൂമിൽ ഉണ്ടായിരുന്നുവെന്നും പ്രതിയെ തിരിച്ചറിയാൻ ഇടയായ തെളിവുകൾ എന്തൊക്കെയാണെന്നതും നിലവിൽ വ്യക്തമായിട്ടില്ല.

Hidden camera in the bathroom of a popular Mexican restaurant in Houston; Serious allegations against the employee