ശബരിമലയിലെ കൊടിമര നിർമാണത്തിലും തട്ടിപ്പ്: പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

2017-ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന കൊടിമര പുനർനിർമ്മാണമാണ് പ്രത്യേക അന്വേഷണ പരിധിയിൽ വരുന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്.

പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന 10.68 കിലോയോളം തൂക്കം വരുന്ന, സ്വർണ്ണം പൂശിയ ‘വാജി വാഹനം’ തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയത് സംബന്ധിച്ച് അന്വേഷണം നടക്കും. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ആയിരിക്കും കൊടിമര നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കുക. 1998 മുതൽ 2025 വരെയുള്ള കാലയളവിൽ ശബരിമലയിൽ നടന്ന പ്രധാന നിർമ്മാണ പ്രവർത്തനങ്ങളും ഇടപാടുകളും ഘട്ടം ഘട്ടമായി പരിശോധിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ കോടതി, അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. എസ്ഐടിയുടെ ആവശ്യം പരി ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

High Court orders a special investigation in the construction of the flagpole at Sabarimala.

More Stories from this section

family-dental
witywide