വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം തേടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

ഇതേ തുടർന്നാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ കോടതിയെ സമീപിച്ചത്. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്കയിൽ എസ് പിക്കും കത്ത് നൽകിയിരുന്നു. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

High Court orders police protection for V. Kunhikrishnan’s book launch event.

More Stories from this section

family-dental
witywide