വീണ്ടും ഹിന്ദു വിഭാഗത്തിന് നേരെ ബംഗ്ലാദേശിൽ ആക്രമണം; 23കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു

വീണ്ടും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് നേരെ ബംഗ്ലാദേശിൽ ആക്രമണം. 23 കാരനായ ചഞ്ചൽ ഭൗമിക്കിനെയാണ് തീ വെച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ചഞ്ചൽ ഭൗമിക്ക് ഗ്യാരേജിനുള്ളിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം. ഗ്യാരേജിൻ്റ ഷട്ടറിൽ പുറത്ത് നിന്ന് പെട്രോൾ ഒഴിച്ച് ആക്രമികൾ തീ കൊളുത്തുകയായിരുന്നു.

ചഞ്ചലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ് എന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചഞ്ചൽ. അച്ഛന്റെ മരണശേഷം രോഗിയായ അമ്മയെയും വികലാംഗനായ മൂത്ത സഹോദരനെയും ഇളയ സഹോദരനെയും പരിചരിച്ചത് ചഞ്ചലായിരുന്നു.

കഴിഞ്ഞ ആറ് വർഷമായി നർസിംഗ്ഡിയിലെ ഒരു പ്രാദേശിക ഗാരേജിൽ ജോലി ചെയ്ത് വരികയായിരുന്നു ചഞ്ചൽ സത്യസന്ധനായ ഒരു ചെറുപ്പക്കാരനാണെന്നും യാതൊരു ശത്രുതയും ഇല്ലെന്നും പ്രദേശവാസികളും ഗാരേജ് ഉടമയും വ്യക്തമാക്കി. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മതപരമായ വിദ്വേഷം മൂലമാകാമെന്നുമാണ് കുടുംബാംഗങ്ങളും അയൽക്കാരും പറയുന്നത്.

Hindu Garage Worker Burnt Alive By Unknown Men While Sleeping In Bangladesh

More Stories from this section

family-dental
witywide