
ധാക്ക: ബംഗ്ലാദേശില്‍ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം പിന്തുടര്‍ന്നതോടെ രക്ഷപ്പെടാന്‍ വെള്ളത്തിലേക്ക് ചാടിയ ഹിന്ദു യുവാവ് മുങ്ങി മരിച്ചതായി പൊലീസ്. നവോഗാവിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മിഥുൻ സർക്കാർ എന്ന 25 വയസ്സുകാരനാണ് മരിച്ചത്. ഫയർ സർവീസിന്റെ സഹായത്തോടെയാണ് മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തതെന്ന് നൗഗാവ് പൊലീസ് സൂപ്രണ്ട് മുഹമ്മദ് താരിഖുൽ ഇസ്ലാം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബംഗ്ലാദേശിൽ അടുത്തിടെയായി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനിടെയാണ് ഈ വാർത്ത വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട മൂന്ന് ഹൈന്ദവ വ്യാപാരികൾ കൊല്ലപ്പെട്ടതായും വാർത്തകളുണ്ട്. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രമുഖ വിദ്യാര്‍ത്ഥി നേതാവായ ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണശേഷം അസ്വസ്ഥതയിലായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം വർദ്ധിച്ചിട്ടുണ്ട്.
Hindu youth dies after jumping into water after being chased by mob on suspicion of theft in Bangladesh.















