കേരളം ആര് ഭരിക്കും? വിധിയെഴുത്ത് തുടങ്ങി, ഹോം വോട്ടിംഗിൽ ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് പതിനായിരത്തിലധികം പേർ

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഹോം വോട്ടിംഗ് നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. ആദ്യദിനം രാത്രി 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 10,922 പേരാണ് വീടുകളിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ള 7,561 മുതിർന്ന പൗരന്മാരും 3,361 ഭിന്നശേഷിക്കാരായ വോട്ടർമാരും ഉൾപ്പെടുന്നു. വോട്ട് രേഖപ്പെടുത്താൻ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ഈ സൗകര്യം വൻ വിജയമാണെന്നാണ് ആദ്യദിനത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 2,07,757 പേരാണ് ഹോം വോട്ടിംഗിനായി മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധപ്രവർത്തകർക്കൊപ്പം അർഹരായവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്ന നടപടികൾ തുടരും. ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സുതാര്യത ഉറപ്പാക്കാൻ വീടുകളിലെ വോട്ടിംഗ് നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്കും ഈ സമയത്ത് സന്നിഹിതരാകാൻ അനുമതിയുണ്ട്.

അതേസമയം പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9 ന് നടക്കും. ഇതിനിടയിൽ പോസ്റ്റൽ വോട്ടിംഗും നടക്കും. മേയ് 4 നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും വരിക. കേരളം അടുത്ത 5 വർഷം ആര് ഭരിക്കും എന്ന് അന്നറിയാം.

Home voting begins in Kerala; over 10,000 cast their votes on day one

More Stories from this section

family-dental
witywide