‘ഹോർമുസ് അടച്ചിട്ടില്ല, പക്ഷേ ശത്രുക്കൾക്ക് പ്രവേശനമില്ല’; ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് തങ്ങൾ പൂർണ്ണമായും അടച്ചിട്ടില്ലെന്നും എന്നാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഒരുകാരണവശാലും കടത്തിവിടില്ലെന്നും വ്യക്തമാക്കി ഇറാൻ പ്രസിഡന്‍റ് രംഗത്ത്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ തന്ത്രപരമായ പ്രതികരണം. ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി അലി മൗസവി വ്യക്തമാക്കി. ഇറാനെ ഇല്ലാതാക്കുമെന്ന ട്രംപിന്റെ പ്രസ്താവന അമേരിക്ക നേരിടുന്ന നിസ്സഹായതയുടെ തെളിവാണെന്ന് ഇറാൻ പ്രസിഡന്റും തിരിച്ചടിച്ചു.

അമേരിക്കയുടെ ഭാഗത്തുനിന്ന് എന്ത് വെല്ലുവിളിയുണ്ടായാലും അതിശക്തമായ തിരിച്ചടി നൽകാനാണ് ഇറാന്റെ തീരുമാനം. സമാധാനപരമായ നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെങ്കിലും തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് അലി മൗസവി ഓർമ്മിപ്പിച്ചു. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാനിയൻ അധികൃതരുമായി ഏകോപനം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഊർജ്ജനിലയങ്ങൾ ലക്ഷ്യം വെച്ചാൽ മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങൾക്ക് നേരെയും പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി പുകയുകയാണ്.

Hormuz Not Closed, But No Entry for Enemies”: Iran Defies Trump’s Threat

More Stories from this section

family-dental
witywide