മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്നും ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ കുടുംബമാണ്. നിരവധി സങ്കീര്‍ണതകള്‍ പദ്ധതിക്ക് മുന്നിലുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വീടുകൾ നിർമിക്കുന്നതിന് കുറച്ചധികം സമയം എടുത്തിട്ടുണ്ട്. പല നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടത് കൊണ്ടാണ് സമയമെടുത്തത്. 100 വീടുകളുടെ നിർമാണം വൈകാതെ പൂർത്തികരിക്കും. 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക എന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടന്ന് ആ പിണക്കം മാറി. അതാണ് വയനാടിൻ്റ മാന്ത്രികത, സ്നേഹം. വൈകാരികമായിട്ടായിരുന്നു രാഹുലിന്‍റെ വാക്കുകള്‍.

പ്രിയങ്ക ഗാന്ധിയാണ് ദുരന്തബാധിതരായ കച്ചവടക്കാർക്ക് 5 ലക്ഷം നൽകുന്നത്. 40 പേർക്കാണ് പ്രിയങ്ക സഹായം നൽകുന്നത്. പ്രിയങ്ക സഹായം നൽകുന്നില്ല എന്ന വിവാദത്തെക്കുറിച്ച് ഷാഫി പറമ്പിൽ എംപി ഓര്‍മിപ്പിച്ചു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്നാണ് വയനാട് എംപി പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചത്. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ​സംസാരിച്ചു.

Houses are being prepared for the victims of the Mundakai-Churalmala disaster, Rahul Gandhi laid the foundation stone for the houses being built by the Congress

More Stories from this section

family-dental
witywide